Quantcast

കോഴിക്കോട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു

MediaOne Logo

Jaisy

  • Published:

    12 May 2018 3:55 PM IST

കോഴിക്കോട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു
X

കോഴിക്കോട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു

പാറപ്പുറത്ത് രമേശനാണ് വെട്ടേറ്റത്

യുവാവിനെ വീട്ടിൽ നിന്നിറക്കി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം കിണറ്റിൽ ഉപേക്ഷിച്ചു. കോഴിക്കോട് മുക്കം കരാളിപറമ്പില്‍ പാറപ്പുറത്ത് രമേശനെയാണ് ഒരു സംഘം ആളുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചശേഷം കിണറ്റില്‍ തള്ളിയത്. ഗുരുതരമായി പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഒരു മണിയോടു കൂടിയായിരുന്നു സംഭവം. വീട്ടിലെ ഫോണിലേക്ക് വിളിച്ച് വീട്ടില്‍നിന്നും പുറത്തുവരാന്‍ ആവശ്യപെട്ടു. പുറത്തെത്തിയ രമേശനെ ഒരുസംഘം ആളുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ 6 മണിയോടെ കിണറ്റില്‍നിന്നും ശബ്ദംകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കാരാളിപറമ്പില്‍ സംഭവം നടന്നതായി കരുതുന്ന കടയിൽ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. സ്ഥലത്ത് മുളക് പൊടി വിതറിയതായും കാണുന്നു. സംഭവ സ്ഥലത്ത് നിന്ന് വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്നങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച സൂചന. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഗുരുതരമായി പരിക്കേല്‍പ്പിച്ച രമേശ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

TAGS :

Next Story