കണ്ണൂരിലെ അക്രമം: സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍

കണ്ണൂരിലെ അക്രമം: സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍
മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും ഇത്തരം അക്രമങ്ങള്‍ ഉണ്ടായി എന്നത് ഏറെ ഗൌരവതരമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും ഇത്തരം അക്രമങ്ങള്‍ ഉണ്ടായി എന്നത് ഏറെ ഗൌരവതരമാണ്. പിണറായി മേഖലയില്‍ അടക്കം അക്രമങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ അടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായതായി ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാകുമാരമംഗലം കണ്ണൂര്‍ ജില്ലയില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് എത്തിയത്. കണ്ണൂരില്‍ പിണറായി, പുത്തന്‍കണ്ടം, വെണ്ടുട്ടായി, തുടങ്ങിയ മേഖലകളിലാണ് വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. പിണറായിയില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ഉത്തമന്റെ ഭാര്യയില്‍ നിന്നാണ് വനിതാ കമ്മീഷന്‍ ആദ്യം മൊഴിയെടുത്തത്. നിരവധി സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും തുടര്‍ന്ന് കമ്മീഷന്‍ നേരിട്ട് മൊഴിയെടുത്തു. മുഖ്യമന്ത്രിയുടെ നാട്ടില്‍ അടക്കം നടന്ന സംഭവങ്ങള്‍ ഏറെ ഗൌരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടുമെന്നും ലളിത കുമാരമംഗലം പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകരും കമ്മീഷന് മുന്നില്‍ പരാതികളുമായി എത്തിയിരുന്നു. പിണറായിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രവീന്ദ്രന്റെ ഭാര്യ അടക്കമുള്ളവരില്‍ നിന്ന് കമ്മീഷന്‍ പരാതികള്‍ സ്വീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ബിജെപി ജില്ലാ നേതാക്കള്‍ക്ക് ഒപ്പമാണ് ലളിതാ കുമാരമംഗലം തെളിവെടുപ്പിന് എത്തിയത്.
Adjust Story Font
16

