Quantcast

സാമ്പിള്‍ വെടിക്കെട്ടോടെ തൃശൂര്‍ പൂരലഹരിയിലേക്ക്

MediaOne Logo

Subin

  • Published:

    13 May 2018 11:00 AM GMT

സാമ്പിള്‍ വെടിക്കെട്ടോടെ തൃശൂര്‍ പൂരലഹരിയിലേക്ക്
X

സാമ്പിള്‍ വെടിക്കെട്ടോടെ തൃശൂര്‍ പൂരലഹരിയിലേക്ക്

തൃശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് വര്‍ണാഭമായി നടന്നു. ശബ്ദത്തിന്റെ തീവ്രത കുറച്ച് വര്‍ണത്തിന് പ്രാധാന്യം നല്‍കരിയായിരുന്നു വെടിക്കെട്ട്.

സാമ്പിള്‍ വെടിക്കെട്ടോടെ തൃശൂര്‍ പൂരലഹരിയിലേക്ക്. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ശബ്ദ നിയന്ത്രണത്തോടെയായിരുന്നു വെടിക്കെട്ട്. ഇടക്കെത്തിയ മഴ വെടിക്കെട്ടിനെ ബാധിച്ചു. ആദ്യം തിരികൊളുത്തിയത് തിരുവന്പാടിയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പകുതിയില്‍ താഴെ മാത്രം വെടിക്കോപ്പാണ് തിരുവന്പാടി ഒരുക്കിയത്. പിന്നാലെ പാറമേക്കാവ് തിരികൊളുത്തി. അമിട്ടുകളും കുഴിമിന്നലും പൊട്ടിത്തുടങ്ങുന്പോള്‍ വില്ലനായി മഴയെത്തി.

കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു വെടിക്കെട്ട്. സാന്പിള്‍ ചെറുതായെങ്കിലും പ്രധാന വെടിക്കെട്ട് തകര്‍ക്കുമെന്ന വിശ്വാസത്തിലാണ് പൂരപ്രേമികള്‍ മടങ്ങിയത്.

TAGS :

Next Story