Quantcast

അതിരപ്പള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വി.എസ്

MediaOne Logo

admin

  • Published:

    13 May 2018 11:04 PM GMT

അതിരപ്പള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വി.എസ്
X

അതിരപ്പള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വി.എസ്

ജനങ്ങളുടെ അഭിപ്രായം മാനിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും ജനവിരുദ്ധമായ ഒന്നും നടക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും വിഎസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അതിരപ്പള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളുടെ അഭിപ്രായം മാനിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും ജനവിരുദ്ധമായ ഒന്നും നടക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും വിഎസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയതോടെയാണ് വിഎസിന്റെ പ്രതികരണം. ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വിഷയത്തില്‍ അനുകൂല നിലപാട് അറിയിച്ച വൈദ്യുതമന്ത്രിക്കെതിരെ കാനം രാജേന്ദ്രനും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും രംഗത്തെത്തിയിരുന്നു.

TAGS :

Next Story