Quantcast

ദുരിത ജീവിതത്തില്‍ വൃദ്ധ സഹോദരിമാര്‍ക്ക് വെളിച്ചമായി വൈദ്യുതി

MediaOne Logo

Jaisy

  • Published:

    14 May 2018 8:42 AM GMT

ദുരിത ജീവിതത്തില്‍ വൃദ്ധ സഹോദരിമാര്‍ക്ക് വെളിച്ചമായി വൈദ്യുതി
X

ദുരിത ജീവിതത്തില്‍ വൃദ്ധ സഹോദരിമാര്‍ക്ക് വെളിച്ചമായി വൈദ്യുതി

മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

പാലക്കാട് കൊല്ലങ്കോട്ടില്‍ ദുരിത ജീവിതം നയിക്കുന്ന വൃദ്ധസഹോദരിമാര്‍ക്ക് വൈദ്യുതി ലഭിച്ചു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വൈദ്യുതമന്ത്രി നേരിട്ട് ഇടപെട്ടാണ് വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സൌജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കിയത്.

കൊല്ലങ്കോട് അച്ചനാംകോടില്‍ മാനസികവും ശാരീരികവുമായ അവശതകള്‍ അനുഭവിക്കുന്ന വൃദ്ധസഹോദരിമാരുടെ ഇരുള്‍ നിറഞ്ഞജീവിതം കഴിഞ്ഞ ദിവസമാണ് മീഡിയവണ്‍ പുറത്തെത്തിച്ചത്. അടുത്തിടെ ഉദ്ഘാടനം നടന്ന കൊല്ലങ്കോട് സൌരോര്‍ജ്ജനിലയത്തിന് തൊട്ടടുത്തായിരുന്നു വൈദ്യുതി ലഭിക്കാതെ പാറു, കുട്ടിക്കണ്ണ, ദേവു എന്നിവര്‍ ജീവിച്ചിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇവര്‍ക്ക് ഉടന്‍ കണക്ഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി. വൈദ്യുതിക്കായി വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങിയ സഹോദരിമാര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ വെളിച്ചമെത്തിയ കാര്യം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സുരക്ഷിതമായ വീടാണ് ഇനി ഇവരുടെ സ്വപ്നം.

TAGS :

Next Story