Quantcast

ജിഷയുടെ സഹോദരിയുടെ മൊഴി വീണ്ടുമെടുക്കുമെന്ന് അന്വേഷണ സംഘം

MediaOne Logo

admin

  • Published:

    16 May 2018 2:43 AM GMT

ജിഷയുടെ സഹോദരിയുടെ മൊഴി വീണ്ടുമെടുക്കുമെന്ന് അന്വേഷണ സംഘം
X

ജിഷയുടെ സഹോദരിയുടെ മൊഴി വീണ്ടുമെടുക്കുമെന്ന് അന്വേഷണ സംഘം

ജിഷയുടെ സഹോദരി ദീപയുടെ മൊഴി വീണ്ടുമെടുക്കുമെന്ന് അന്വേഷണസംഘം മാധ്യമങ്ങളെ അറിയിച്ചു. ഇതര സംസ്ഥാന സുഹൃത്തില്ലെന്ന് ദീപ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴി വീണ്ടുമെടുക്കുന്നത്.

ജിഷയുടെ സഹോദരി ദീപയുടെ മൊഴി വീണ്ടുമെടുക്കുമെന്ന് അന്വേഷണസംഘം മാധ്യമങ്ങളെ അറിയിച്ചു. ഇതര സംസ്ഥാന സുഹൃത്തില്ലെന്ന് ദീപ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴി വീണ്ടുമെടുക്കുന്നത്. അതിനിടെ ജിഷയുടെ കൊലപാതകം മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് ഡിവൈഎസ്‍പി ജിജി മോന്‍ രംഗത്തെത്തി. വാര്‍ത്തകള്‍ കെട്ടിച്ചമച്ചത് പൊലീസല്ല മാധ്യമങ്ങളാണെന്ന് ഡിവൈഎസ്‍പി പറഞ്ഞു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തു വരികയാണെന്നും ഒരാളുടെ പേര്‍ പ്രത്യേകമായി എടുത്തു പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതിയുടെ പുതിയ രേഖാചിത്രം തയ്യാറിക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രം ഇപ്പോള്‍ പുറത്തു വിടില്ല. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങൂര്‍ക്കാവില്‍ പൊലീസ് പരിശോധന നടത്തി. ജിഷ കൊല്ലപ്പെട്ട ദിവസം സംഭവ സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടാതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

TAGS :

Next Story