Quantcast

പ്രചരണത്തിരക്കിനിടയിലും ക്രിക്കറ്റിനെ വിട്ടൊരു കളിയില്ല ശ്രീശാന്തിന്

MediaOne Logo

admin

  • Published:

    19 May 2018 8:41 PM GMT

പ്രചരണത്തിരക്കിനിടയിലും ക്രിക്കറ്റിനെ വിട്ടൊരു കളിയില്ല ശ്രീശാന്തിന്
X

പ്രചരണത്തിരക്കിനിടയിലും ക്രിക്കറ്റിനെ വിട്ടൊരു കളിയില്ല ശ്രീശാന്തിന്

വോട്ടര്‍മാരെ കാണാനെത്തിയ ശ്രീശാന്ത് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് മടങ്ങിയത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും ക്രിക്കറ്റ് കളിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് കളയില്ല. വേളിയിലെ വോട്ടര്‍മാരെ കാണാനെത്തിയ ശ്രീശാന്ത് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് മടങ്ങിയത്. ശ്രീയുടെ ഭാര്യാപിതാവ് ഹിരേന്ദ്ര സിംഗ് ഷെഖാവത്തും ഒപ്പമുണ്ടായിരുന്നു.

തിരക്കിട്ട പ്രചാരണത്തിലാണ് ശ്രീശാന്ത്. വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കുന്നതിനിടയിലും ബാറ്റും ബോളും ശ്രീക്ക് ആവേശമാണ്. ശ്രീ അടിച്ച പന്ത് സമീപത്തെ വീട്ടിലെത്തിയപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ കൈയടിച്ച് പ്രോത്സാഹി‌പ്പിച്ചു. വേഗതയില്‍ വന്ന പന്ത് കണ്ട് ബൊളറോട് ഇത്ര സ്പീഡ് വേണ്ടെന്ന് നിര്‍ദേശം .

ചുറ്റും നിന്നവരോടും അടുത്ത വീടുകളിലും കയറി വോട്ട് ചോദിച്ചാണ് ശ്രീശാന്ത് മടങ്ങിയത്. ശ്രീയുടെ വിജയം ആഘോഷിച്ചേ കേരളത്തില്‍ നിന്ന് മടങ്ങൂയെന്നാണ് ഭാര്യാപിതാവ് ഹിരേന്ദ്രസിംഗിന്റെ നിലപാട്.

TAGS :

Next Story