Quantcast

അഞ്ച്​ വർഷത്തിനിടയിൽ വിവിധ ജയിലുകളിലായി 21 പേര്‍ മരിച്ചതായി സര്‍ക്കാര്‍

MediaOne Logo

Jaisy

  • Published:

    19 May 2018 12:08 PM IST

അഞ്ച്​ വർഷത്തിനിടയിൽ  വിവിധ ജയിലുകളിലായി 21 പേര്‍ മരിച്ചതായി സര്‍ക്കാര്‍
X

അഞ്ച്​ വർഷത്തിനിടയിൽ വിവിധ ജയിലുകളിലായി 21 പേര്‍ മരിച്ചതായി സര്‍ക്കാര്‍

അസ്വാഭാവിക മരണങ്ങളായാണ്​ എല്ലാം ​രജിസ്റ്റർ ചെയ്തിരിക്കുന്നത്

അഞ്ച്​ വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 21 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ ജയിൽപരിഷ്‌കരണ നിർദേശങ്ങൾ കണക്കിലെടുത്ത് ഹൈകോടതി സ്വമേധയാ പരിഗണിച്ച പൊതു താൽപര്യ ഹരജിയിലാണ്​ 2011 മുതല്‍ 2016 വരെയുള്ള കാലത്ത്​ ജയിലിൽ മരിച്ചവരുടെ കണക്ക്​ സർക്കാർ അറിയിച്ചത്​. അസ്വാഭാവിക മരണങ്ങളായാണ്​ എല്ലാം ​രജിസ്റ്റർ ചെയ്തിരിക്കുന്നത്​. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക്​ നഷ്ടപരിഹാരം നൽകിയതായും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന്​ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ​ കോടതി സർക്കാരിനോട്​ നിർദേശിച്ചു. പത്ത്​ ദിവസത്തിനകം വിശദീകരണം നൽകാനാണ്​ നിർദേശം.

TAGS :

Next Story