പാരിപ്പള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു

പാരിപ്പള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു
മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം കിട്ടുന്നതിന് മുന്നോടിയായാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.
കൊല്ലം പാരിപ്പള്ളിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം കിട്ടുന്നതിന് മുന്നോടിയായാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ എയിംസ് നിലവാരത്തിലുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞു.
ഇഎസ്ഐയുടെ പക്കലുണ്ടായിരുന്ന പാരിപ്പള്ളിയിലെ ആശുപത്രി 2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും സാങ്കേതിത്വത്തില്‍ തട്ടി പൂര്‍ണ്ണ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്ന് മൂന്ന് മാസത്തിനകം മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യ വികസനവും അധ്യാപക അനധ്യാപക നിയമനവും പൂര്‍ത്തിയാക്കിയിരുന്നു. മെഡിക്കല്‍ കോളേജിനുള്ള അംഗീകാരം മെഡിക്കല്‍ കൌണ്‍സിലില്‍ നിന്നും നേടുന്നതിനായാണ് ആദ്യ ഘട്ടം എന്ന നിലയില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി നാടിന് സമര്‍പ്പിച്ചു.
ഇഎസ്ഐയുടെ ഒരു ഭാഗം നിലനിര്‍ത്തുന്നത് തൊഴിലാളികള്‍ പ്രതീക്ഷയോടെ കാണുന്നു... മെഡിക്കല്‍ കോളേജിനാവശ്യമായ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകളും ലാബുകളും തയ്യാറാക്കിയിട്ടുണ്ട്.
Adjust Story Font
16

