Quantcast

പാലക്കാട് നഗരസഭയില്‍ വികസനകാര്യ സ്ഥിരം അധ്യക്ഷ ടി ബേബിക്ക് സ്ഥാനം നഷ്ടമാകും

MediaOne Logo
പാലക്കാട് നഗരസഭയില്‍ വികസനകാര്യ സ്ഥിരം അധ്യക്ഷ ടി ബേബിക്ക് സ്ഥാനം നഷ്ടമാകും
X

പാലക്കാട് നഗരസഭയില്‍ വികസനകാര്യ സ്ഥിരം അധ്യക്ഷ ടി ബേബിക്ക് സ്ഥാനം നഷ്ടമാകും

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം പിന്തുണയോടെയാണ് പ്രമേയം പാസായത്. നഗരസഭയില്‍ ഇതുവരെ യുഡിഎഫ് കൊണ്ടുവന്ന നാല് അവിശ്വാസപ്രമേയങ്ങളില്‍‌
മൂന്നെണ്ണം പാസായി.

അഞ്ചിനെതിരെ നാല് വോട്ടുകള്‍ക്കാണ് പ്രമേയം പ്രമേയം പാസായത്. ഇതോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ബേബിക്ക് സ്ഥാനം നഷ്ടമാകും. വികസനകാര്യ സ്ഥിരം സമിതിയില്‍ ബിജെപിക്കും യുഡിഎഫിനും നാല് വീതം അംഗങ്ങളും സിപിഎമ്മിന് ഒരു അംഗവുമാണുള്ളത്. സിപിഎം പിന്തുണ കൂടി ആയതോടെ പ്രമേയം വിജയം കണ്ടു. ‌

കഴിഞ്ഞ മാസം പതിനെട്ടിന് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ പതിനഞ്ച് ദിവസത്തിനകം വോട്ടെടുപ്പ് നടത്താതെ ഇന്ന് നടത്തിയത് ചട്ടലംഘനമാണെന്നാണ് ബിജെപിയുടെ പരാതി.

നേരത്തെ ക്ഷേമകാര്യ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനെതിരായ അ‍ഞ്ചാമത്തെ അവിശ്വാസ പ്രമേയത്തിനും യുഡിഎഫ് ഇന്ന് നോട്ടീസ് നല്‍‌കി. നഗരസഭ ചെയര്‍പേഴ്സണെതിരെയും വൈസ് ചെയര്‍മാനെതിരെയും പിന്നീട് പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം

TAGS :

Next Story