Quantcast

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ്: നിയമോപദേശം തേടും

MediaOne Logo

Sithara

  • Published:

    24 May 2018 12:58 PM GMT

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ്: നിയമോപദേശം തേടും
X

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ്: നിയമോപദേശം തേടും

വ്യത്യസ്ത ഫീസ് ഘടന തുടരാന്‍ കഴിയുമോ എന്ന കാര്യമാണ് അന്വേഷിക്കുക

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വ്യത്യസ്ത ഫീസ് ഘടന തുടരാന്‍ കഴിയുമോ എന്നകാര്യത്തില്‍ നിയമോപദേശം തേടാന്‍ തീരുമാനം. കോളജ് മാനേജ്മെന്‍റുകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്. എന്‍ആര്‍ഐ സീറ്റുകളില്‍ നീറ്റിന് പുറത്തുനിന്ന് പ്രവേശം നടത്താമോ എന്നതും പരിശോധിക്കും. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളുടെ കരാര്‍ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പ്രവേശം നീറ്റില്‍ നിന്ന് ആയതിനാല്‍ എന്‍ആര്‍ഐ സീറ്റുകള്‍ ഒഴികെ എല്ലാ സീറ്റുകളും മെറിറ്റ് സീറ്റായി മാറുകയാണ്. ഈ സാഹചര്യത്തില്‍ മാനേജ്മെന്‍റ് സീറ്റില്‍ സ്വതന്ത്രമായി പ്രവേശം സാധ്യമാണോ ഉയര്‍ന്ന ഫീസ് വാങ്ങാന്‍ കഴിയുമോ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും നിയമോപദേശം തേടുക.

ഇത് സാധ്യമായില്ലെങ്കില്‍ ഉയര്‍ന്ന ഫീസ് മെറിറ്റ് സീറ്റുകളില്‍ ഉള്‍പ്പെടെ വേണമെന്നാണ് കോളജ് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടത്. ഇത് നടപ്പിലായാല്‍ മെറിറ്റ് സീറ്റില്‍ കുറഞ്ഞ സീറ്റെന്ന അവസ്ഥ തന്നെ ഇല്ലാതാകും. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്‍ആര്‍ഐ സീറ്റിന് നീറ്റ് നിര്‍ബന്ധമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിലും വ്യക്തത വരുത്തും. ഏകീകൃത ഫീസില്‍ മൂന്ന് വര്‍ഷത്തേക്ക് ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ഒപ്പിട്ട കരാര്‍ തുടരും. നിയമോപദേശം ലഭിക്കുന്ന മുറക്ക് മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

TAGS :

Next Story