Quantcast

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു

MediaOne Logo

Jaisy

  • Published:

    25 May 2018 6:04 AM IST

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു
X

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു

വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു. സംസ്ഥാന നേതാക്കളെ തന്നെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് സംസ്ഥാന തല നേതാക്കളില്‍ ഭൂരിഭാഗത്തെയും വേങ്ങരയിലെത്തിച്ചു കൊണ്ടാണ് യുഡിഎഫ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലും നേതാക്കള്‍ ഒഴുകിയെത്തുകയാണ്.കോണ്‍ഗ്രസ് നേതാക്കളാണ് പ്രചാരണ രംഗത്ത് മുന്‍പന്തിയില്‍.ഉമ്മന്‍ ചാണ്ടിക്കു പുറമേ,കെ സി ജോസഫ്,ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരും സജീവമായി മണ്ഡലത്തിലുണ്ട്.

ഇടതു മുന്നണിയും പ്രചാരണ രംഗത്ത് സജീവമാകുകയാണ്.കോടിയേരി ബാലകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുത്തിരുന്നു.മന്ത്രി എം എം മണി ഇന്ന് പ്രചാരണത്തിനിറങ്ങും.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് എന്‍ഡിഎയുടെ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്.

TAGS :

Next Story