Quantcast

കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

MediaOne Logo

Sithara

  • Published:

    25 May 2018 9:46 PM IST

കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
X

കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

എംബിബിഎസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്.

കര്‍ണാടകയില്‍ ബംഗളൂരുവിനടുത്തുള്ള രാമനഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. പത്തനംതിട്ട തുരുത്തിക്കാട് സ്വദേശി ജോയല്‍ ജേക്കബ്, ദിവ്യ, തിരുവല്ല സ്വദേശി നിഖിത്ത്, കോഴഞ്ചേരി സ്വദേശി ജീന എന്നിവരാണ് മരിച്ചത്. ജോയലും ദിവ്യയും രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. വെല്ലൂര്‍ വിഐടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് നിഖിതും ജീനയും

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. മൈസൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.

TAGS :

Next Story