Quantcast

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍: വീടുകള്‍ കയറി വോട്ട് ചോദിച്ച് സ്ഥാനാര്‍ഥികള്‍

MediaOne Logo

Sithara

  • Published:

    26 May 2018 5:09 PM IST

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍: വീടുകള്‍ കയറി വോട്ട് ചോദിച്ച് സ്ഥാനാര്‍ഥികള്‍
X

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍: വീടുകള്‍ കയറി വോട്ട് ചോദിച്ച് സ്ഥാനാര്‍ഥികള്‍

പഞ്ചായത്ത്തലത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ പരമാവധി നേതാക്കളെ എത്തിക്കാനും മുന്നണികള്‍ ശ്രമിക്കുന്നുണ്ട്.

വേങ്ങരയില്‍ പ്രചാരണം ശക്തമാക്കി മുന്നണി സ്ഥാനാര്‍ത്ഥികള്‍. പ്രാദേശിക നേതാക്കള്‍ക്കൊപ്പം വീടുകള്‍ കയറിയാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. പഞ്ചായത്ത്തലത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളില്‍ പരമാവധി നേതാക്കളെ എത്തിക്കാനും മുന്നണികള്‍ ശ്രമിക്കുന്നുണ്ട്.

മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ പ്രചാരണം നടത്തുന്നത്. ഊരകത്തെ കടകളില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ ബഷീറിന് നിറപുഞ്ചിരിയോടെയാണ് സ്വീകരണം. വീറുറ്റ പോരാട്ടമാണ് ഇക്കുറിയെന്ന് ബഷീര്‍ ഉറപ്പിക്കുന്നു.

വേങ്ങരയിലെ വികസനം പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറുടെ വോട്ട് പിടുത്തം. പ്രാദേശിക നേതാക്കളുടെ പടയും ഒപ്പമുണ്ട്. എല്ലാം ഭദ്രമാണെന്ന് ഖാദര്‍ ഉറപ്പിച്ചു പറയുന്നു.

പ്രചാരണത്തില്‍ മറ്റ് മുന്നണികള്‍ക്ക് ഒപ്പമെത്താനുള്ള ഓട്ടത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍. കൂടുതല്‍ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.

TAGS :

Next Story