Quantcast

യാസിര്‍ വധക്കേസ്; അഞ്ച് പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു

MediaOne Logo

admin

  • Published:

    28 May 2018 9:09 PM IST

യാസിര്‍ വധക്കേസ്; അഞ്ച് പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു
X

യാസിര്‍ വധക്കേസ്; അഞ്ച് പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു

ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കിയാണ് പ്രതികളെ സുപ്രിം കോടതി കുറ്റവിമുക്തരാക്കിയത്

തിരൂര്‍, യാസില്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെയും സുപ്രീം കോടതി വെറുതെ വിട്ടു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കിയാണ് പ്രതികളെ സുപ്രിം കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളായ മഠത്തില്‍ നാരായണന്‍, രവീന്ദ്രന്‍,മനോജ് കുമാര്‍,കൂലിപ്പറമ്പില്‍ നന്ദകുമാര്‍,കാട്ടുവിലയില്‍ ശിപ്രസാദ് എന്നിവരെയാണ് വെറുതെ വിട്ടത്.

ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം നടത്തി ഇസ്ലാം മതം സ്വീകരിച്ചതിന്റെ വിരോധത്തില്‍ 1998ല്‍ യാസറിനെ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ വെറുതെ വിട്ട മഞ്ചേരി സെഷന്‍സ് കോടതിയുടെ വിധി തള്ളിയാണ് നേരത്തെ ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതിയുടെ ഇപ്പോഴത്തെ വിധി.

TAGS :

Next Story