Quantcast

അശ്ലീല ചുവരെഴുത്ത് എഡിറ്റ് ചെയ്യാതെ സിനിമിയുള്‍പ്പെടുത്തുമോയെന്ന് ആഷിക് അബുവിനോട് മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍

MediaOne Logo

admin

  • Published:

    28 May 2018 8:45 PM GMT

അശ്ലീല ചുവരെഴുത്ത് എഡിറ്റ് ചെയ്യാതെ സിനിമിയുള്‍പ്പെടുത്തുമോയെന്ന് ആഷിക് അബുവിനോട് മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍
X

അശ്ലീല ചുവരെഴുത്ത് എഡിറ്റ് ചെയ്യാതെ സിനിമിയുള്‍പ്പെടുത്തുമോയെന്ന് ആഷിക് അബുവിനോട് മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍

ഇത്തരം എഴുത്തുകള്‍ ആവിഷ്കാരസ്വാതന്ത്ര്‍യം ഉണ്ട് എന്ന പേരില്‍ അവിടെ തന്നെ നിലനിർത്തനമായിരുന്നുവോ ?? ഇങ്ങനെ ഒരു ചുവര്‍ താങ്കളുടെ സിനിമയില്‍ പെട്ടാല്‍ എഡിറ്റ് ചെയ്യാതെ പ്രദർശിപ്പിക്കുമോ എന്ന് അറിഞ്ഞാല്‍......

മഹാരാജാസ് കോളെജില്‍ പ്രത്യക്ഷപ്പെട്ട അശ്ലീല ചുവരെഴുത്തുകള്‍ ആവിഷ്കാര സ്വാതന്ത്രത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് എഡിറ്റ് ചെയ്യാതെ സിനിമയില്‍ ഉപയോഗിക്കുമോ എന്ന് സംവിധായകന്‍ ആഷിഖ് അബുവിനോട് കോളെജ് പ്രിന്‍സിപ്പല്‍. സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലെ പോസ്റ്റിലൂടെയാണ് ബി ഉണ്ണികൃഷ്ണനും ആഷിഖ് അബുവിനുമെതിരെ പ്രിന്‍സിപ്പല്‍ ബീന വേണുഗോപാല്‍ ആഞ്ഞടിച്ചത്. ഏറെ ചര്‍ച്ചാവിഷയമായി മാറിയ മഹാരാജാസ് ചുവരെഴുത്തും ആവിഷ്കാര സ്വാതന്ത്ര്‍യവും എന്നതിനെപ്പറ്റി പ്രതികരിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് പ്രിന്‍സിപ്പല്‍ തന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്, ബി ഉണ്ണികൃഷ്ണന്‍, ആഷിക് അബു തുടങ്ങിയ സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കുന്ന വ്യക്തികള്‍ക്കും പിന്നെ കഥ അറിയാതെ ആട്ടം ആടിയ മാന്യന്‍മാര്‍ക്കുമുള്ള ഒരു ചെറിയ മറുപടി മാത്രമാണിതെന്നും അവര്‍ വ്യക്തമാക്കുന്നു.

ആഷിക് അബു അവകാശപ്പെട്ട പോലെ മൂത്രപ്പുരയുടെയും മറ്റും ഭിത്തിയില്‍ ആയിരുന്നില്ല അശ്ലീല ഭാഷയും ലൈംഗിക ചുവയുമുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും മറിച്ച് കോളെജിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെയും ക്ലാസ് റൂമിന്‍റെയും എല്ലാവരുടെയും ദൃഷ്ടിയില്‍ പതിയുന്ന ചുവരുകളിലായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. 'ഇത്തരം എഴുത്തുകള്‍ ആവിഷ്കാരസ്വാതന്ത്ര്‍യം ഉണ്ട് എന്ന പേരില്‍ അവിടെ തന്നെ നിലനിർത്തനമായിരുന്നുവോ ?? ഇങ്ങനെ ഒരു ചുവര്‍ താങ്കളുടെ സിനിമയില്‍ പെട്ടാല്‍ എഡിറ്റ് ചെയ്യാതെ പ്രദർശിപ്പിക്കുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു' - ആഷിക് അബുവിനോട് പ്രിന്‍സിപ്പല്‍ പറയുന്നത് ഇപ്രകാരമാണ്.

ബി ഉണ്ണികൃഷ്ണനും പ്രിന്‍സിപ്പല്‍ മറുപടി നല്‍കുന്നുണ്ട്. 'എനിക്ക് മുൻപേ ഈ പ്രിൻസിപ്പല്‍ സീറ്റില്‍ ഇരുന്നു വിരമിച്ചവർ അനവധിയാണ്. ഇതില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ആത്മാക്കള്‍ ഇവിടെ നിറഞ്ഞു നില്കുന്നുണ്ടെങ്കില്‍ ഇവ കണ്ടാല്‍ വിങ്ങിപ്പൊട്ടാതിരിക്കുമോ ?ഇല്ല എന്ന അഭിപ്രായമാണെങ്കില്‍, ഇതിനു എതിരെ പ്രതികരിച്ചതിന് ശ്രീ ബി ഉണ്ണികൃഷ്ണന്റെ പിതാവിന്റെ മുൻപില്‍ ക്ഷമാപണം നടത്തുന്നു.. താങ്കളുടെ അച്ഛൻ പ്രിൻസിപ്പല്‍ ആയിരുന്ന ആ സ്വാകാര്യ കോളേജ് ന്റെ ഭിത്തിയിലാണ് ഇത്തരം എഴുത്തുകള്‍ വന്നാല്‍ അതു കണ്ടില്ല എന്ന് നടിക്കുമോ?അറിയാൻ താല്പര്‍യം ഉണ്ട്.' - പോസ്റ്റ് തുടരുന്നു.

ആമുഖം ആയി പറയട്ടെ... സമയം പാഴാക്കാൻ ഇല്ലാത്തതു കൊണ്ട് ഫേസ്ബുക് വാട്സാപ്പ് എന്നീ നവമാധ്യമങ്ങളിലൂടെ ഏറെ ചർച്ചാവിഷയം ആയി മാ...

Posted by Beena Venugopal on Saturday, December 24, 2016
TAGS :

Next Story