Quantcast

സിപിഎം യോഗത്തിലെ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    28 May 2018 11:41 PM IST

സിപിഎം യോഗത്തിലെ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് മുഖ്യമന്ത്രി
X

സിപിഎം യോഗത്തിലെ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് മുഖ്യമന്ത്രി

വീഴ്ചകളില്‍ കൃത്യസമയത്ത് നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ചകളില്‍ കൃത്യസമയത്ത് നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇടത് സര്‍ക്കാരിന്‍റെ 10 മാസത്തെ പ്രവര്‍ത്തനം സംബന്ധിച്ച സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രേഖയിന്മേലുള്ള ചര്‍ച്ചക്കിടെയാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വലിയ പ്രതീക്ഷകളുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിന് അതിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. പല വകുപ്പകളുടേയും പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തുന്നില്ല. പല മന്ത്രിമാരുടെയും ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. മന്ത്രിമാര്‍ പലരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും ചില അംഗങ്ങള്‍ വിമര്‍ശം ഉന്നയിച്ചു.

പൊലീസിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ തന്നെയാണ് യോഗത്തില്‍ ഉയര്‍ന്ന് വന്നത്. സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ ആരോപങ്ങള്‍ ഏറ്റ് വാങ്ങുന്നത് പൊലീസാണ്. ഇത് സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം മാറിയ കാര്യം അറിയാത്തത് പോലെയാണ് പൊലീസിന്‍റെ പ്രവര്‍ത്തനമെന്നും വിര്‍ശം ഉയര്‍ന്നു

TAGS :

Next Story