Quantcast

ഓവര്‍ടേക്ക് ചെയ്ത പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

MediaOne Logo

Jaisy

  • Published:

    28 May 2018 7:26 AM IST

ഓവര്‍ടേക്ക് ചെയ്ത പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
X

ഓവര്‍ടേക്ക് ചെയ്ത പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

ശ്രീകാര്യം സ്വദേശികളായ ആശംസ് ജോയ്, സൂര്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

ശ്രീകാര്യത്ത് ഓവര്‍ടേക്ക് ചെയ്ത പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്. ശ്രീകാര്യം സ്വദേശികളായ ആശംസ് ജോയ്, സൂര്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആശംസ് ജയിന്റെ നില ഗുരുതരമാണ്. രണ്ട് പേരെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിന് ശേഷം പോലീസ് കടന്നുകളഞ്ഞെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന് ഇവരുടെ കുടുംബം കത്ത് നല്‍കി.

TAGS :

Next Story