Quantcast

മഹാരാജ് കോളേജ് ഹോസ്റ്റല്‍ പൊളിക്കുന്നതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം

MediaOne Logo

admin

  • Published:

    28 May 2018 9:22 AM IST

യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഹോസ്റ്റല്‍ പൊളിച്ചു മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലിലെ എണ്‍പതോളം വിദ്യാര്‍ഥികള്‍ക്ക് താമസ സൌകര്യം ഒരുക്കുന്നതിലും കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

മഹാരാജാസ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പൊളിച്ചു മാറ്റുന്നതില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഹോസ്റ്റല്‍ പൊളിച്ചു മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലിലെ എണ്‍പതോളം വിദ്യാര്‍ഥികള്‍ക്ക് താമസ സൌകര്യം ഒരുക്കുന്നതിലും കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

മധ്യവേനലവധി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അടച്ചിട്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. താല്‍ക്കാലികമായി സ്വകാര്യ ഹോസ്റ്റലിലേക്ക് മാറി താമസിക്കണമെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അവിടങ്ങളിലെ മൂവായിരം രൂപ വാടക തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിലവില്‍ ഹോസ്റ്റലിലെ വൈദ്യുതിയും വെള്ളവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഹോസ്റ്റല്‍ ഉപയോഗ ശൂന്യമാണെന്ന പിഡബ്ലുഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ ഹോസ്റ്റല്‍ എന്ന് വരുമെന്നോ എവിടെ വരുമെന്നോ അധികൃതര്‍ക്കും ഉറപ്പില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

സ്വകാര്യ ഹോസ്റ്റലലിലേക്ക് മാറുന്നതിനുള്ള ഫീസ് നിരക്ക് കുറയ്ക്കുക, ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യം അനുവദിക്കുക, ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ഉറപ്പു വരുത്തിയ ശേഷം മാത്രം ഹോസ്റ്റല്‍ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ക്യാംപസിന് മുന്നില്‍ സമരം നടത്തുമെന്നും വിദ്യാര്‍ഥികള്‍ പയുന്നു.

TAGS :

Next Story