Quantcast

ടുഡൈ ഗിഫ്റ്റായി രാഹുല്‍ തനിക്കൊപ്പമുള്ള സെല്‍ഫി അയച്ചു തന്നതായി പ്രതാപന്‍

MediaOne Logo

admin

  • Published:

    29 May 2018 8:21 PM GMT

ടുഡൈ ഗിഫ്റ്റായി രാഹുല്‍ തനിക്കൊപ്പമുള്ള സെല്‍ഫി അയച്ചു തന്നതായി പ്രതാപന്‍
X

ടുഡൈ ഗിഫ്റ്റായി രാഹുല്‍ തനിക്കൊപ്പമുള്ള സെല്‍ഫി അയച്ചു തന്നതായി പ്രതാപന്‍

രാഹുല്‍ഗാന്ധി ആ ഫോട്ടോ ടുഡൈ ഗിഫ്റ്റ് എന്നു പറഞ്ഞ് തനിക്ക് അയച്ചു തന്നതായി വ്യക്തമാക്കിയ പ്രതാപന്‍ ഇതില്‍ നിന്നും രാഹുലിന് തന്നോടുള്ള സ്നേഹം വ്യക്തമാണല്ലോ എന്നും

രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ ഡല്‍ഹിയിലേക്ക് പോയി അദ്ദേഹത്തെ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍. മത്സരിക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചപ്പോള്‍ തന്‍റെ നിലപാട് വ്യക്തമാക്കി മത്സരരംഗത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു . സ്നേഹപൂര്‍വ്വമായ ആ നിര്‍ബന്ധത്തിന് ശേഷവും മത്സരിക്കാനാഗ്രഹമില്ലെന്ന് വ്യക്തമായി. അപ്പോള്‍ രാഹുല്‍ ഗാന്ധി തന്‍റെ തോളില്‍ കയ്യിട്ട് മറ്റൊരാളെ കൊണ്ട് മൊബൈലില്‍ ഫോട്ടോ എടുപ്പിച്ചു. പിന്നീട് പശ്ചിമബംഗാളിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ഗാന്ധി ആ ഫോട്ടോ ടുഡൈ ഗിഫ്റ്റ് എന്നു പറഞ്ഞ് തനിക്ക് അയച്ചു തന്നതായി വ്യക്തമാക്കിയ പ്രതാപന്‍ ഇതില്‍ നിന്നും രാഹുലിന് തന്നോടുള്ള സ്നേഹം വ്യക്തമാണല്ലോ എന്നും കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story