Quantcast

മലപ്പുറം ദുരഭിമാനകൊല: ആതിരയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി ബ്രിജേഷ്

MediaOne Logo

Khasida

  • Published:

    29 May 2018 12:28 PM IST

മലപ്പുറം ദുരഭിമാനകൊല: ആതിരയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി ബ്രിജേഷ്
X

മലപ്പുറം ദുരഭിമാനകൊല: ആതിരയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി ബ്രിജേഷ്

ആതിരയുടെയും കൊയിലാണ്ടിയിലെ ബ്രിജേഷിന്റെയും വിവാഹം ഇന്നു നടത്താൻ തീരുമാനിച്ചതായിരുന്നു

മലപ്പുറം അരീക്കോട് അച്ഛൻ മകളെ കുത്തിക്കൊന്ന സംഭവം ദുരഭിമാനകൊല തന്നെയാണെന്ന് കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരൻ. ആതിരയ്ക്ക് വീട്ടിൽ നിന്നും ഭീഷണിയുണ്ടായതായും ബ്രിജേഷ് പറഞ്ഞു. ആതിരയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയ്ക്കൊടുവിലാണ് അരീക്കോട്ടെ ആതിരയുടെയും കൊയിലാണ്ടിയിലെ ബ്രിജേഷിന്റെയും വിവാഹം ഇന്നു നടത്താൻ തീരുമാനിച്ചത്. ഇതിനിടെയായിരുന്നു ആതിരയുടെ ദാരുണ അന്ത്യം.

മധ്യസ്ഥ ചർച്ചകൾക്ക് ശേഷവും ആതിരയ്ക്ക് വീട്ടിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നതായും ബ്രിജേഷ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ആതിരയുടെ അരീക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

TAGS :

Next Story