പൂരത്തിനെത്തുന്ന ആനകള്‍ക്ക് മേല്‍ വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം

പൂരത്തിനെത്തുന്ന ആനകള്‍ക്ക് മേല്‍ വനംവകുപ്പിന്റെ കര്‍ശന നിരീക്ഷണം
മതിയായ വിശ്രമം ലഭിച്ച ആനകള്‍ക്ക് മാത്രം അനുമതി; ഇടഞ്ഞ ആനകളെയും പങ്കെടുപ്പിക്കില്ല
തൃശൂര്‍ പൂരത്തിനെത്തുന്ന ആനകള്‍ക്ക് മേല്‍ ഇത്തവണ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കിയ ശേഷമാണോ പൂരത്തിനെത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വനംവകുപ്പ് പരിശോധിക്കും. നേരത്തെ ഇടഞ്ഞ ആനകളെ, ഇത്തവണ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
തൂശൂര്‍ പൂരത്തിന് പങ്കെടുക്കുന്ന തൊണ്ണൂറ് ആനകളുടെ പേര് വിവരം തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ വനം വകുപ്പിന് നല്‍കിയിട്ടുണ്ട്. ആരോഗ്യ സ്ഥിതിയുള്‍പ്പെടെയുള്ള പതിവ് പരിശോധനങ്ങള്‍ക്ക് പുറമെ കുടുതല്‍ നിരീക്ഷണം ഇത്തവണ ആനകള്‍ക്ക് മേലുണ്ടാകും. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ആനകളുടെ പേര് വിവരം വനംവകുപ്പ് അതാത് ജില്ലകളിലെ വനം വകുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. പൂരത്തിന് പങ്കെടുക്കുന്നതിന് മുന്‍പായി ആനകള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്ന് വനംവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണം.
പൂര നഗരിയില്‍ ആനകളെത്തിയാല്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പതിവ് പരിശോധനകളുമുണ്ടാവും. നാല്‍പത് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിഭാഗങ്ങളിലായി പരിശോധന നടത്തും. ഈ മാസം 24ന് വൈകുന്നേരമായിരിക്കും പരിശോധന
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ ഇടഞ്ഞ 21 ആനകളുടെ പട്ടിക വനം വകുപ്പ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ആനകളെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശവുമുണ്ട്.
Adjust Story Font
16

