Quantcast

തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ ചട്ടങ്ങള്‍ കേന്ദ്രം കര്‍ശനമാക്കി

MediaOne Logo

Sithara

  • Published:

    30 May 2018 1:39 PM GMT

തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ ചട്ടങ്ങള്‍ കേന്ദ്രം കര്‍ശനമാക്കി
X

തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ ചട്ടങ്ങള്‍ കേന്ദ്രം കര്‍ശനമാക്കി

നിയമങ്ങളില്‍ മാറ്റമില്ലെന്നും ഉള്ളവ കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി

തൃശൂര്‍ പൂര വെടിക്കെട്ടിന്‍റെ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രം. നിയമങ്ങളില്‍ മാറ്റമില്ലെന്നും ഉള്ളവ കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. പുറ്റിങ്ങല്‍ ദുരന്തത്തിന് ശേഷം നിയമങ്ങളില്‍ മാറ്റം വരുത്തിയെന്നും വെടിക്കെട്ടിന് തടസ്സമായി നില്‍ക്കുന്നത് കേന്ദ്ര അനുമതിയാണെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷയായ കമ്മിറ്റിയാണ് വെടിക്കെട്ടിനുള്ള അനുമതി നല്‍കേണ്ടത്. കേന്ദ്രമന്ത്രി അധ്യക്ഷയായ കമ്മിറ്റി വെടിക്കെട്ട് പ്രദേശമടക്കം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് വെടിക്കെട്ട് നടത്തുന്നതിന് എതിരാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. വെടിക്കെട്ടിനുള്ള അനുമതി നല്‍കുന്നത് ജില്ലാ മജിസ്ട്രേറ്റ് വഴി മാത്രമായിരിക്കും. വെടിക്കെട്ട് നിശ്ചയിച്ച ദിവസത്തിന് രണ്ട് മാസം മുന്‍പെ അപേക്ഷ സമര്‍പ്പിക്കണം.
ഒരു മാസം മുന്‍പേ അനുമതി ലഭിച്ചിരിക്കണം.

അംഗീകൃത വെടിമരുന്ന് നിര്‍മ്മാതാക്കളില്‍ നിന്നായിരിക്കണം വെടിക്കോപ്പ് വാങ്ങേണ്ടത്. പ്രാദേശിക വെടിമരുന്ന് നിര്‍മ്മാതാക്കള്‍ക്കും വെടിമരുന്ന് സൂക്ഷിപ്പ് പുരക്കും ലൈസന്‍സ് നിര്‍ബന്ധം. വെടിക്കെട്ട് നടക്കുന്നിടത്ത് നിന്ന് 100 മീറ്റര്‍ അകലെ വേണം കാണികള്‍ നില്‍ക്കാന്‍. 250 കിലോമീറ്റര്‍ പരിധിയില്‍ വിദ്യാലയമോ ആശുപത്രിയോ പാടില്ല. ഈ ചട്ടങ്ങള്‍ പാക്കപ്പെടുന്നില്ലെങ്കില്‍ വെടിക്കെട്ട് പ്രദേശം മാറ്റണം തുടങ്ങിയവയാണ് നിര്‍ബന്ധമാക്കിയ ചട്ടങ്ങള്‍. തൃശൂർ പൂരത്തിന്‍റെ നടത്തിപ്പ് വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

TAGS :

Next Story