Quantcast

വീട്ടമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് പൊലീസ്

MediaOne Logo

Subin

  • Published:

    31 May 2018 10:32 PM IST

21കാരനായ മകന്‍ അക്ഷയ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നു. ഏറെ നാളായി അമ്മയും മകനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ കത്തിച്ചു. മകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരൂര്‍ക്കട സ്വദേശിനി ദീപയാണ് കൊല്ലപ്പെട്ടത്.

അമ്പലമുക്ക് മണ്ണടിലൈനിലെ വീട്ടുവളപ്പിലാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 21കാരനായ മകന്‍ അക്ഷയ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നു. ഏറെ നാളായി അമ്മയും മകനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

ദീപയും അക്ഷയും മാത്രമാണ് മണ്ണടിയിലെ വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചമുതല്‍ ദീപയെ കാണാതായി. വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന് പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചതും അക്ഷയ് ആണ്. സംഭവമറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് അശോകനില്‍ നിന്നും മകളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതിന് ശേഷമാണ് അക്ഷയ് ആണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്. പേരൂര്‍ക്കട പൊലീസും മ്യൂസിയം പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

TAGS :

Next Story