Quantcast

മലയാറ്റൂര്‍ തീര്‍ഥാടക സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു

MediaOne Logo

Sithara

  • Published:

    1 Jun 2018 8:43 AM IST

മലയാറ്റൂര്‍ തീര്‍ഥാടക സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു
X

മലയാറ്റൂര്‍ തീര്‍ഥാടക സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു

തൃശൂരിൽ നിന്ന് മലയാറ്റൂരിലേക്ക് നടന്ന് തീർഥാടനത്തിന് പോകുകയായിരുന്ന യുവാക്കളുടെ ഇടയിലേയ്ക്ക് ലോറി പാഞ്ഞു കയറി ഒരാൾ മരിച്ചു.

തൃശൂര്‍ കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി യുവാവ് മരിച്ചു. പാവറട്ടി വെന്‍മേനാട് സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കൊടകര കൊളത്തൂരിലാണ് അപകടം നടന്നത്. നടന്ന് പോവുകയായിരുന്ന മലയാറ്റൂര്‍ തീര്‍ഥാടകരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പുറകിലിടിച്ച് നിയന്ത്രണം വിട്ടാണ് ലോറി തീര്‍ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ലോറി.

എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്. മറ്റൊരു കേസിനായി വന്ന കൊടകര പൊലീസാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി പാണ്ഡിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story