Quantcast

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം

MediaOne Logo

admin

  • Published:

    2 Jun 2018 7:05 PM IST

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം
X

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം

കേരളത്തില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു എന്നതാണ് പ്രത്യേകത...

നോഥുന്‍ ഭുവന്‍ അഥവാ പുതിയ പ്രപഞ്ചം. കോഴിക്കോട് നടക്കുന്ന ഒരു ചിത്രപ്രദര്‍ശനവും ഒരു പുതിയ ലോകം വരച്ച് വെയ്ക്കുകയാണ്. കേരളത്തില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു എന്നതാണ് പ്രത്യേകത. ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

പശ്ചിമബംഗാള്‍ സ്വേദശി സഞ്ജിത് മണ്ഡല്‍. ബംഗാളി ജീവിത പശ്ചാത്തലങ്ങളും ചിത്രകലാ ശൈലികളും വരകളില്‍ കാണാം. ചിത്രങ്ങളില്‍ ബ്ലാക് ആന്റ് വൈറ്റ് സാനിധ്യമാണ് കൂടുതല്‍. പെന്നു കൊണ്ട് വരച്ച ചിത്രങ്ങള്‍ ഓരോന്നും കാഴ്ചക്കാര്‍ക്ക് വിസ്മയം പകരും.

ഓരോ ചിത്രവും ഒരു ആശയം പങ്കുവെയ്ക്കുന്നു. ചാര്‍ക്കോളും ഓയല്‍ പേസ്റ്റുമുപയോഗിച്ച ചിത്രങ്ങളുമുണ്ട്. ആറ് മാസമെടുത്താണ് പ്രദര്‍ശനത്തിനുളള ചിത്രങ്ങള്‍ വരച്ച് തീര്‍ത്തത്. ബംഗാളില്‍ കഴിയുന്ന അമ്മയെ സഹായിക്കുകയാണ് സഞ്ജിത്തിന്റെ പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

കോഴിക്കോട്ടെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സഞ്ജീവ് മണ്ഡല്‍ പ്രദര്‍ശനം നടത്തുന്നത്.

TAGS :

Next Story