Quantcast

മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

MediaOne Logo

Sithara

  • Published:

    5 Jun 2018 12:39 PM IST

മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു
X

മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

മലപ്പുറം അരീക്കോട് വിവാഹത്തലേന്ന് മകളെ പിതാവ് കുത്തിക്കൊന്നു.

മലപ്പുറം അരീക്കോട്ട് വിവാഹത്തലേന്ന് മകളെ പിതാവ് കുത്തിക്കൊന്നു. പൂവത്തിക്കണ്ടി സ്വദേശി ആതിര രാജനാണ് കൊല്ലപ്പെട്ടത്. രാജനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

കൊയിലാണ്ടി സ്വദേശിയുമായി ആതിരയുടെ വിവാഹം നാളെ നടക്കാനിരിക്കെയാണ് സംഭവം. മദ്യപിച്ചെത്തിയ രാജന്‍ മകളെ കത്തികൊണ്ട് കുത്തുകയായിരുന്നു. നിലവിളിച്ച് അയല്‍വീട്ടിലേക്ക് ഓടിക്കയറിയ ആതിരയെ അവിടെ വെച്ചും രാജന്‍ കുത്തി. ആറ് കുത്തുകളേറ്റ ആതിര ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.

ആതിരയുടെ പ്രണയ വിവാഹത്തില്‍ രാജനുള്ള എതിര്‍പ്പാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ആതിര.

TAGS :

Next Story