Quantcast

മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം: നടന്നത് ദുരഭിമാന കൊല

MediaOne Logo

Khasida

  • Published:

    5 Jun 2018 2:16 PM IST

മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം: നടന്നത് ദുരഭിമാന കൊല
X

മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം: നടന്നത് ദുരഭിമാന കൊല

തിയ്യ വിഭാഗത്തില്‍ പെട്ട ആതിരയും പുലയ വിഭാഗത്തില്‍ പെട്ട യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും റജിസ്റ്റര്‍ വിവാഹവും നടത്തി.

സൈനികനായ ദലിത് യുവാവിനെ വിവാഹം ചെയ്യാനിരുന്ന യുവതിയെ പിതാവ് കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പൂവത്തിക്കണ്ടി സ്വദേശി ആതിര രാജനാണ് കൊല്ലപ്പെട്ടത്.രാജനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു.

തിയ്യ വിഭാഗത്തില്‍ പെട്ട ആതിരയും പുലയ വിഭാഗത്തില്‍ പെട്ട യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും റജിസ്റ്റര്‍ വിവാഹവും നടത്തി. കൊയിലാണ്ടി സ്വദേശിയായ യുവാവിന്‍റെ ജാതി വേറെ ആയതിനാല്‍ ആതിരയുടെ പിതാവ് രാജന് എതിര്‍പ്പുണ്ടായിരുന്നു. പോലീസും ബന്ധുക്കളും ഇടപെട്ടതോടെ വിവാഹ ചടങ്ങുകള്‍ ഇന്ന് നടത്താന്‍ രാജന്‍ സമ്മതിച്ചു. ഇതിനിടെയാണ് ഇന്നലെ വൈകീട്ട് മദ്യപിച്ചെത്തിയ രാജന്‍ ആതിരയെ കുത്തിക്കൊലപ്പെടുത്തിയത്.

ആതിര വിവാഹം ചെയ്യാനിരുന്ന യുവാവ് സൈന്യത്തില്‍ ഉദ്യോഗസ്ഥനാണ്. മഞ്ചേരിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആതിര. അരീക്കോട് പോലീസിന്‍റെ കസ്റ്റഡിയിലുള്ള രാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

TAGS :

Next Story