Quantcast

കെവിന്‍ കൊലക്കേസ് പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കും

MediaOne Logo

തെളിവെടുപ്പില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം

കെവിന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണസംഘം. തെളിവെടുപ്പില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. ആയുധങ്ങള്‍ നിര്‍മ്മിച്ചത് ഈ കൃത്യത്തിന് വേണ്ടിയാണോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം കൈക്കൂലി കേസില്‍ ഷാനു, ചാക്കോ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി ഏറ്റുമാനൂര്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

TAGS :

Next Story