Quantcast

അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതി മുഹമ്മദിനായുള്ള തെരച്ചില്‍ തുടരുന്നു

പതിനഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസില്‍ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    5 July 2018 11:14 AM IST

അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതി മുഹമ്മദിനായുള്ള തെരച്ചില്‍ തുടരുന്നു
X

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി മുഹമ്മദിനായുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയോടെ നെട്ടൂര്‍ സ്വദേശി സെയ്ഫുദ്ദീന്റെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം നാലായി. റിമാൻഡിലുള്ള മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ബിലാൽ, ഫറൂഖ്, റിയാസ് എന്നിവരെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മരട് നങ്ങ്യാരത്ത് വീട്ടിൽ സൈനുദ്ദീന്റെ മകൻ സൈഫുദിനാണ് അറസ്റ്റിലായത്. ഇതോടെ അഭിമന്യു വധകേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. അക്രമി സംഘത്തിന്റെ വാഹനം മാറ്റുന്നതിന് സൈഫുദിൻ നേതൃത്വം നൽകി എന്ന് പൊലീസ് വ്യക്തമാക്കി. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിൽ ഇയാൾ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്നതിന് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവു ലഭിച്ചിട്ടില്ല. ഇയാൾ എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണെന്നും പൊലീസ് വ്യക്തമാക്കി.

പതിനഞ്ച് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഒന്നാം പ്രതി മുഹമ്മദിനെ ഇനിയും പിടികിട്ടിയിട്ടില്ല. മൂന്ന് പേർ കൂടി പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. മറ്റുള്ള പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

TAGS :

Next Story