Quantcast

അഭിമന്യുവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

MediaOne Logo

Web Desk

  • Published:

    7 July 2018 3:52 AM GMT

അഭിമന്യുവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
X

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ നവാസിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

മുഖ്യ പ്രതിയായ മുഹമ്മദ് സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മുഹമ്മദിന്റെ വീടും അടച്ചിട്ട നിലയിലാണ്. കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവർ ഒളിവിൽ പോയത് സമ്പന്ധിച്ച് കൃത്യമായ സൂചനകൾ ലഭിച്ചില്ല. ഇതിനിടെ ദൃക്സാക്ഷികളെ വിളിച്ചു വരുത്തി പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ പ്രതിസന്ധി രുപപ്പെട്ടതോടെ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു.

TAGS :

Next Story