ഭൂമി വിട്ട് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില കല്‍പിച്ച് കെ.എസ്.ആര്‍.ടി.സി
2000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ബാക്കി ഭൂമി കൂടി അനുവദിക്കണമെന്ന് കോളേജ് അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി അനങ്ങിയില്ല.

അന്തര്‍സംസ്ഥാന ബസുകള്‍ ആള്‍പ്പാര്‍പ്പില്ലാത്ത മേഖലകളില്‍ നിര്‍ത്തരുതെന്ന് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനിയിറിംങ് കോളേജിന് ഭൂമി വിട്ട് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് കെഎസ്ആര്‍ടിസി. പന്ത്രണ്ടര ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാനുളള കരാര്‍ ഒപ്പിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും നാലര ഏക്കര്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഇതുവരെ കൈമാറിയത്. കോളേജിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ട് നല്‍കണമെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഉത്തരവിട്ടിട്ടും സ്ഥലം വിട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി.
ഗതാഗതമന്ത്രി ഉള്‍പ്പെട്ട സൊസൈറ്റിക്ക് കീഴിലാണ് പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനിയിംങ് കോളേജിന്‍റെ പ്രവര്‍ത്തനം. 1998ല്‍ കെ.എസ്.ആര്‍.ടി.സിയുമായി ഉണ്ടാക്കിയ ഈ കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് 12.5 ഏക്കര്‍ സ്ഥലം കോളേജിന് നല്‍കണം. എന്നാല്‍ 4 ഏക്കര്‍ 93 സെന്‍റ് മാത്രമാണ് കെ.എസ്.ആര്‍.ടി.സി കോളേജിന് നല്‍കിയിട്ടുള്ളത്. 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ബാക്കി ഭൂമി കൂടി അനുവദിക്കണമെന്ന് കോളേജ് അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി അനങ്ങിയില്ല.
കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തിന് തടസ്സമാകും എന്നുള്ളത് കൊണ്ട് ഭൂമി വിട്ട് നല്‍കാന്‍ കഴിയില്ലെന്നാണ് കോര്‍പ്പറേഷന്‌റെ നിലപാട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കാണുക, യാതൊരു ഉപയോഗവുമില്ലാത്ത ബസ്സുകള്‍ കൂട്ടിയിടാന്‍ വേണ്ടി മാത്രമാണ് സ്ഥലം ഉപയോഗിക്കുന്നത്. കോളേജ് അധികൃതരുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ വിഷയത്തില്‍ ഇടപെട്ട് ആ മാസം രണ്ടിന് ഉത്തരവിറക്കി. ഭൂമി ഒരാഴ്ചക്കുള്ളില്‍ കൈമാറിയിട്ട് അത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അതും പാലിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറായിട്ടില്ല.
സ്ഥലപരിമിതി മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നവും ചെറുതല്ല. വെറുതെ കിടക്കുന്ന ഭൂമി വിട്ട് നല്‍കാത്ത കെ.എസ്.ആര്‍.ടി.സിയുടെ പിടിവാശി മൂലം വരും കാലങ്ങളില്‍ കോളേജിന്‍റെ അഫിലിയേഷനെ പോലും അത് ബാധിക്കുമോ എന്ന ആശങ്ക അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്.
Adjust Story Font
16

