Quantcast

എടപ്പാൾ തിയറ്റർ പീഡനകേസ്: കുറ്റപത്രം സമർപ്പിച്ചു

മാതാവിന്റെ അറിവോടെ പത്തുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രില്‍ 18നാണ്.

MediaOne Logo

Web Desk

  • Published:

    13 Aug 2018 7:15 PM IST

എടപ്പാൾ തിയറ്റർ പീഡനകേസ്: കുറ്റപത്രം സമർപ്പിച്ചു
X

എടപ്പാളില്‍ പത്ത് വയസ്സുകാരിയെ തിയറ്ററില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി, പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. നേരത്തേ പ്രതിപ്പട്ടികയിലായിരുന്ന തിയറ്റര്‍ ഉടമ സതീഷ് ആണ് കേസിലെ മുഖ്യസാക്ഷി. മാതാവിന്റെ അറിവോടെ പത്തുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രില്‍ 18നാണ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ജൂണ്‍ ആറിനാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

65 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് സംഘം മഞ്ചേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് കേസിലെ ഒന്നാം പ്രതി. ബലാത്സംഘം ,പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാവിനെതിരെ പ്രേരണാ കുറ്റവും ബാലനീതി നിയമത്തിലെ എഴുപത്തഞ്ചാം വകുപ്പും ചുമത്തിയിട്ടുണ്ട്.

തിയേറ്റര്‍ ഉടമ സതീശനാണ് കേസിലെ മുഖ്യ സാക്ഷി. സതീശന്‍ ഉള്‍പ്പെടെ 55 സാക്ഷികളാണ് കേസിലുള്ളത്. സംഭവം നടന്നയുടന്‍ ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പീഡന ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്നതോടെയാണ് സംഭവം വിവാദമായതും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും.

TAGS :

Next Story