Quantcast

സഹായം അഭ്യര്‍ത്ഥിക്കാനും, സഹായങ്ങള്‍ എത്തിക്കാനും സര്‍ക്കാര്‍ വെബ്സൈറ്റ്

മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കേരള സർക്കാറിന്റെ പുതിയ വെബ്സൈറ്റ്. ഏതെങ്കിലും പ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ ആര്‍ക്കും സൈറ്റ് വഴി ബന്ധപ്പെടാം.

MediaOne Logo
സഹായം അഭ്യര്‍ത്ഥിക്കാനും, സഹായങ്ങള്‍ എത്തിക്കാനും സര്‍ക്കാര്‍ വെബ്സൈറ്റ്
X

മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കേരള സർക്കാറിന്റെ പുതിയ വെബ്സൈറ്റ്. https://keralarescue.in/ എന്ന വിലാസത്തിലാണ് ‘കേരള റെസ്ക്യൂ’ എന്ന പുതിയ സൈറ്റ് ആരംഭിച്ചിരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിക്കുവാനും, സഹായങ്ങള്‍ എത്തിക്കാനും ഉള്ളവര്‍ക്ക് സൈറ്റിലൂടെ വിവരങ്ങള്‍ നല്‍കാം. ഏതെങ്കിലും പ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ ആര്‍ക്കും സൈറ്റ് വഴി ബന്ധപ്പെടാവുന്നതാണ്.

6 വിഭാഗങ്ങളിലായാണ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. സഹായം അഭ്യർത്ഥിക്കുക, ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയുക, സംഭാവനകൾ നൽകുക, വളന്റിയർ ആവുക, വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ, ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്) എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്.

TAGS :

Next Story