Quantcast

‘വീടോ ഭക്ഷണമോ വെള്ളമോ അല്ല, ആദ്യം വേണ്ടത് വായു’ സേവാഭാരതിയെ ട്രോളി സോഷ്യല്‍മീഡിയ

സഹായിക്കാനെന്ന വ്യാജേന ഒഴിഞ്ഞ പിക്കപ്പ് ലോറികള്‍ ടാര്‍പ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരങ്ങളില്‍ വെറുതെ കറങ്ങിനടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Aug 2018 9:46 AM GMT

‘വീടോ ഭക്ഷണമോ വെള്ളമോ അല്ല, ആദ്യം വേണ്ടത് വായു’ സേവാഭാരതിയെ ട്രോളി സോഷ്യല്‍മീഡിയ
X

സഹായിക്കുകയാണെന്ന വ്യാജേന ഒഴിഞ്ഞ പിക്കപ്പ് ലോറികള്‍ ടാര്‍പ്പായ കൊണ്ട് മൂടിക്കെട്ടി സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരങ്ങളില്‍ വെറുതെ കറങ്ങിനടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ വാര്‍ത്ത വന്നതോടെ സേവാഭാരതിയെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍മീഡിയ.

”നിങ്ങള്‍ക്ക് തോന്നും ഈ വാഹനം കാലിയാണ് എന്ന്. പക്ഷേ വായു നിറച്ച വാഹനങ്ങള്‍ ആണ് ഓടിക്കൊണ്ടിരിക്കുന്നത്.. ജനങ്ങള്‍ക്ക് വീടോ ഭക്ഷണമോ വെള്ളമോ അല്ല ആദ്യം വേണ്ടത്. ശ്വസിക്കാന്‍ വായു വേണം അതു വണ്ടിയില്‍ കയറ്റി താര്‍പായകൊണ്ടു പൊതിഞ്ഞു വായു കിട്ടാതെ വിഷമിക്കുന്ന ഓരോ അങ്ങാടികളിലും ചെന്ന് വായുവിനെ തുറന്നുവിടുകയാണ് ചെയ്യുന്നത്. ഇതുമനസിലാകണമെങ്കില്‍ ബുദ്ധിവേണം.. ധ്വജപ്രണാമം..'' ഇങ്ങനെ പോകുന്നു കമന്റുകള്‍.

ജലദേവതയുടെ അനുഗ്രഹം ഉണ്ടായ പ്രദേശങ്ങളില്‍ വായു ദേവനെ പിക്കപ്പ് വാനില്‍ കയറ്റി കൊണ്ട് നല്‍കുന്ന സംഘമിത്രങ്ങള്‍ ചെയ്യുന്ന സേവനം പ്രശംസനീയമാണെന്നാണ് ചിലരുടെ പരിഹാസം. ട്രോള്‍ ഗ്രൂപ്പുകളിലും സേവാഭാരതി ട്രോളുകളാണ് നിറയുന്നത്. ഉള്ളില്‍ കാറ്റുനിറച്ച ലേയ്സ് പാക്കറ്റിനോടാണ് പലരും സേവാഭാരതിയെ ഉപമിക്കുന്നത്.

TAGS :

Next Story