Quantcast

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

ഡി.വൈ.എഫ്.ഐ വനിത നേതാവാണ് എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    4 Sep 2018 9:14 AM GMT

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി
X

സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എം.എല്‍.എയുമായ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. പാലക്കാട് ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതി ലഭിച്ചെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പി.കെ ശശി പ്രതികരിച്ചു.

സിപിഎം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് പികെ ശശി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഏതാണ്ട് ഒരുമാസം മുമ്പാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.

ये भी पà¥�ें- ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യം പുറത്ത്

ലൈംഗികമായി പീഡിപ്പിക്കുകയും, ഫോണില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്ഥിരീകരിച്ച യെച്ചൂരി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പരാതിയെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ വാദം. ജില്ലയില്‍ നിന്നുള്ള സിപിഎം സംസ്ഥാന നേതാക്കളും പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നത്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പി കെ ശശി പ്രതികരിച്ചു.

സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിക്കും, സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് നല്‍കി. എന്നിട്ടും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

TAGS :

Next Story