Quantcast

കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍‘മരിച്ചവരുടെ’ സംഗമം

കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് ‘മൃതദേഹം’  കിടത്തിയിരിക്കുന്ന മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    16 Sept 2018 7:31 AM IST

കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍‘മരിച്ചവരുടെ’ സംഗമം
X

ക്ഷേമ പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ മരിച്ചു പോയെന്ന് സര്‍ക്കാര്‍ പറഞ്ഞവര്‍, ഒത്തുകൂടി. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് ‘മൃതദേഹം’ കിടത്തിയിരിക്കുന്ന മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പല തരത്തിലുള്ള ശാരീരിക വൈകല്യം നേരിടുന്നവരായിരുന്നു സമരത്തിനെത്തിയ എല്ലാവരും.

വിവിധ തരത്തിലുള്ള ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെ അനര്‍ഹരെന്ന് കണ്ടെത്തി സര്‍ക്കാര്‍ അടുത്തിടെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇങ്ങനെ ലിസ്റ്റിന് പുറത്തായിട്ടുണ്ട്. മരിച്ചുവെന്ന് പറഞ്ഞാണ് കൂടുതല്‍ ആളുകളേയും ഒഴിവാക്കിയത്. എല്ലാം ഉടന്‍ ശരിയാകുമെന്ന പതിവ് മറുപടിയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്.

TAGS :

Next Story