Quantcast

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് കാര്‍ മരത്തിലിടിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Sep 2018 7:44 AM GMT

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു
X

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രണ്ടു വയസുകാരിയായ മകള്‍ തേജസ്വി ബാല മരിച്ചു. ബാലഭാസ്കറും ഭാര്യയും ഡ്രൈവറും ഐ.സി.യുവിലാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് അപകടം.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശം കഴിഞ്ഞ മടങ്ങുകയായിരുന്നു ബാലഭാസ്കറും കുടുംബവും. തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്ത് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ഇന്നോവാ കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ ഹൈവ പട്രോളിങ് പൊലീസ് അപകടത്തില്‍പ്പെട്ടവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മകള്‍ തേജസ്വി ബാല ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു.

ബാലഭാസ്കറിനെയും ഭാര്യയെയും ഡ്രൈവറെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂവരും അപകടനില തരണം ചെയ്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാകാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷമാണ് ബാലഭാസ്കറിന് കുഞ്ഞ് ജനിച്ചത്.

TAGS :

Next Story