Quantcast

ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നുമല്ലെന്ന് എ.കെ ബാലൻ

സി.പി.ഐയിൽ നിന്നും കോൺഗ്രസിൽ നിന്നും സി.പി.എമ്മിലെത്തിയവർക്ക് സ്വീകരണം നൽകുന്നതിന് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പി.കെ ശശിയും ശശിക്കെതിരായ പരാതിയന്വേഷിക്കുന്ന എ.കെ ബാലനും ഒരുമിച്ച് പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    27 Oct 2018 8:33 AM IST

ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നുമല്ലെന്ന് എ.കെ ബാലൻ
X

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നുമല്ലെന്ന് പരാതിയന്വേഷിക്കുന്ന എ.കെ ബാലൻ. മണ്ണാർക്കാട് തച്ചമ്പാറയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്ത പൊതുയോഗം ഉദ്ഘാടനം ചെയ്യവെയാണ് എ.കെ ബാലന്റെ പരാമർശം.

സി.പി.ഐയിൽ നിന്നും കോൺഗ്രസിൽ നിന്നും സി.പി.എമ്മിലെത്തിയവർക്ക് സ്വീകരണം നൽകുന്നതിന് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എ.കെ ബാലനും പി.കെ ശശിയും ഒരുമിച്ച് പങ്കെടുത്തത്. യോഗം ആരംഭിച്ച് അല്പസമയത്തിനുള്ളിൽ പി.കെ ശശി വേദിയിലെത്തി. ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഉദ്ഘാടകനായ എ.കെ ബാലൻ എത്തിയത്. വരാൻ കഴിയുമെന്ന് കരുതിയില്ലെന്നും വിവാദം ഭയന്നാണ് വന്നതെന്നും എ.കെ ബാലൻ പറഞ്ഞു. വിവാദമെന്നുദ്ദേശിച്ചത് പി.കെ ശശി വിഷയമല്ലെന്നും എ കെ ബാലൻ സൂചിപ്പിച്ചു.

വിവാദ വിഷയങ്ങളിലേക്കൊന്നും കടക്കാതെ സി.പി.ഐയെ കടന്നാക്രമിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രസംഗമായിരുന്നു പി.കെ ശശിയുടേത്. എ.കെ ബാലൻ വേദി വിട്ടതിനു ശേഷമായിരുന്നു ശശിയുടെ പ്രസംഗം.

TAGS :

Next Story