കൊഫേപോസ ഒഴിവാക്കണമെന്ന അബുലൈസിന്‍റെ അപേക്ഷ തള്ളി
കൊഫേപോസയുടെ കാലാവധി ഒരു വര്‍ഷം മാത്രമേയുള്ളൂവെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് കരിപ്പൂര്‍ സ്വര്‍ണണകടത്ത് കേസിലെ പ്രതി അബുലൈസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചത്

ജയിലില്‍ കഴിയുന്നതിനിടെ കൊഫേപോസ ഒഴിവാക്കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസ് നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. അബുലൈസ് നല്‍കിയ അപേക്ഷ സംസ്ഥാന ആഭ്യന്തര വകുപ്പും കേന്ദ്ര സര്‍ക്കാരും തള്ളി. അബുലൈസിന് മേലുള്ള കൊഫേപോസ ഒഴിവാക്കണമെന്ന ശുപാര്‍ശ എം.എല്‍.എമാരായ കാരാട്ട് റസാക്കും പി.ടി.എ റഹീമും നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. സര്‍ക്കാര്‍ മറുപടികളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കൊഫേപോസയുടെ കാലാവധി ഒരു വര്‍ഷം മാത്രമേയുള്ളൂവെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസിലെ പ്രതി അബുലൈസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചത്. 2014 ഫെബ്രുവരിയില്‍ ചുമത്തിയ കൊഫേപോസ 2018ല്‍ നിലനില്‍ക്കില്ലെന്നായിരുന്നു വാദം. ഇത് ചൂണ്ടിക്കാട്ടി സെപ്തംബര്‍ നാലിന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടിക്കും അബുലൈസ് ജയിലില്‍ കിടന്ന് അപേക്ഷ അയച്ചു. മുന്‍കരുതല്‍ തടങ്കല്ലിന് വകുപ്പുള്ള കൊഫേപോസ ഒരു വര്‍ഷത്തേക്കാണ് ചുമത്തുന്നതെങ്കിലും അബുലൈസ് ഒളിവിലായതിനാല്‍ അത് നിലനില്‍ക്കുമെന്നായിരുന്നു മറുപടി.
അപേക്ഷ തള്ളിയ കാര്യം അബുലൈസിനെ രേഖാമൂലം അറിയിച്ചതിന്റെ പകര്‍പ്പ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും ഡി.ആര്‍.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശബരീഷിനും കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി വിനേഷ് പച്ചനന്ദ നല്‍കി. അഞ്ച് വര്‍ഷത്തോളം ഒളിവിലായിരുന്ന അബുലൈസിനെ കഴിഞ്ഞ ആഗസ്റ്റ് 25ന് പിടികൂടിയിരുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് കൊഫേപോസ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാക്ക് എന്നിവരുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Adjust Story Font
16

