Quantcast

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 

MediaOne Logo

Web Desk

  • Published:

    27 Nov 2018 7:16 AM IST

കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന്സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന്മാത്യു ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകുന്നത്

വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണൻകുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങിൽ പങ്കെടുക്കും. ജലവിഭവം ഉൾപ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാനുള്ള പാർട്ടി തീരുമാനമനുസരിച്ചാണ് മാത്യു ടി.തോമസ് രാജിവെച്ചത്.മാത്യു ടി.തോമസിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് ധാരണയിലെത്തുകയായിരുന്നു. എതിർപ്പുയർത്തിയ പശ്ചാത്തലത്തിൽ മാത്യു ടി.തോമസ് ചടങ്ങിനെത്തുമോയെന്നാണ് ഏവരും ഉററുനോക്കുന്നത്. ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആണ് നിയുക്തമന്ത്രി കൃഷ്ണന്‍ കുട്ടി.1982ൽ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണൻ കുട്ടി 4 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.

ये भी पà¥�ें- കെ കൃഷ്ണന്‍കുട്ടി, ചിറ്റൂരിന്റെ ഓരോ ഹൃദയമിടിപ്പും തൊട്ടറിഞ്ഞ ജനകീയ നേതാവ്

TAGS :

Next Story