വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡുകള്‍ നീക്കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം തള്ളി
പോലീസിന്‍റെ ക്രമീകരണങ്ങള്‍ തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡുകള്‍ നീക്കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം സര്‍ക്കാര്‍ തള്ളി. പോലീസിന്‍റെ ക്രമീകരണങ്ങള്‍ തുടരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അന്നദാനത്തില്‍ ആര്‍.എസ്.എസ് സംഘടനയ്ക്ക് പങ്കാളിത്തം നല്‍കിയ നടപടി പുനപരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
ദേവസ്വം മന്ത്രി വിളിച്ച അവലോകന യോഗത്തില്‍ ദേവസ്വം കമ്മീഷണറാണ് വാവര്‍ നടയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ പൂര്‍ണമായും നീക്കണമെന്ന് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. ഭക്തര്‍ക്ക് ഇത് മൂലം യാതൊരു അസൌകര്യവുമില്ലെന്ന് ദേവസ്വം മന്ത്രി കൂടി നിലപാട് എടുത്തതോടെ നിയന്ത്രണം നിലനിര്‍ത്തണമെന്ന പൊലീസ് ആവശ്യം അംഗീകരിക്കപ്പെട്ടു.

കാണിക്ക ഇടരുതെന്ന പ്രചരണത്തിലൂടെ ബി.ജെ.പി ആചാര ലംഘനം നടത്തുന്നതായി ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി.
Adjust Story Font
16

