ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി കരിങ്കൊടി കാണിച്ചു
സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമ്പോഴാണ് മുളക്കുഴയിൽ വച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്

ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ശരണം വിളിച്ചും പ്രതിഷേധം. കെയർ ഹോം പദ്ധതിയുടെ ഭാഗമായുള്ള 2000 വീടുകളുടെ സംസ്ഥാനതല ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് ശക്തമായ സുരക്ഷയായിരുന്നു ചെങ്ങന്നൂരിലും സമ്മേളന സ്ഥലത്തം പൊലീസ് ഒരുക്കിയിരുന്നത്. എന്നാൽ ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോൾ നേരത്തേ സദസിൽ എത്തിയ മിഹിളാ മോർച്ച പ്രവർത്തകർ ശരണം വിളിച്ച് പ്രതിഷേധിച്ചു.

മഹിളാമോർച്ച പ്രസിഡന്റും ചെങ്ങന്നുർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കലാരമേഷ് ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്യാമള കൃഷ്ണകുമാർ അടക്കം 8 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സമ്മേളന വേദിയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമ്പോഴാണ് മുളക്കുഴയിൽ വച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.
Adjust Story Font
16

