പമ്പയിലെ സ്ത്രീകളെ തടഞ്ഞയാള്‍ നവോത്ഥാന സമിതിയുടെ ജോ. കണ്‍വീനര്‍
മുഖ്യമന്ത്രിയുടെ സഹായത്തോടെ കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കുക എങ്ങനെയാണെന്ന് ഹിന്ദു പാര്‍ലമെന്റ് തെളിയിച്ചുവെന്ന് സുഗതന്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നവോത്ഥാന യോഗത്തില്‍ പങ്കെടുത്തത് ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സമരക്കാരന്‍ സി.പി സുഗതന്‍. ജനുവരി ഒന്നിന് നടക്കുന്ന വനിതാമതില്‍ പ്രതിഷേധത്തിന്റെ സംഘാടന സമിതിയുടെ ജോയന്റ് കണ്‍വീനറാക്കിയതും സുഗതനെയാണ്. മുഖ്യമന്ത്രിയുടെ സഹായത്തോടെ കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കുക എങ്ങനെയാണെന്ന് ഹിന്ദു പാര്‍ലമെന്റ് തെളിയിച്ചുവെന്ന് സുഗതന്‍ തന്റെ ഫേസ്ബുക്കില്‍ വിശദീകരിച്ചു.
മുമ്പും നിരവധി വര്‍ഗീയ പോസ്റ്റുകളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ആളാണ് സുഗതന്‍. സുഗതന്റെ ഇത്തരം പഴയ പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Next Story
Adjust Story Font
16

