കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ശശീന്ദ്രന്‍
പി.എസ്.സി വഴി നിയമനം നടത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

കെ.എസ്.ആര്‍.ടി.സിയില്‍നിന്നും എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഗുരുത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഈ വിഷയങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എം.പാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്.എം പാനല്‍ ജീവനകാരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ കഴിയില്ല. അതേ സമയം എം പാനലുകാരുടെ വേതനം നല്‍കി പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും ആളെ നിയമിക്കാന്‍ തടസ്സമില്ല.കോടതി വിധിയില്‍ അവ്യക്തതഉള്ളതിനാല്‍ പുനപരിശോധന ഹരജിയോ സാവകാശ ഹരജിയോ നല്‍കി കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കും.
കെ.എസ്.ആര്‍.ടി.സിയിലെ എം.പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കുള്ളില്‍ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. 10 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെയും വര്‍ഷത്തില്‍ 120 ദിവസം ജോലി ചെയ്തവരെയും നിലനിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവോടെ 3600ഓളം എം.പാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിടേണ്ടിവരിക.
Adjust Story Font
16

