കലോത്സവം രണ്ടാം ദിനം; കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം
ആർഭാടങ്ങളില്ലെങ്കിലും കലോത്സവത്തിൽ മത്സരങ്ങളുടെ ആവേശത്തിന് തെല്ലും കുറവില്ല.

59ാം സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. 75 മത്സരങ്ങളാണ് ഇന്ന് അരങ്ങിലെത്തുക. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഓരോ നിമിഷം ചെല്ലുംതോറും ശക്തമാവുകയാണ്. 38 ശതമാനം മത്സരങ്ങൾ പൂർത്തിയായപ്പോൾ 360 പോയിന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്.
ആർഭാടങ്ങളില്ലെങ്കിലും കലോത്സവത്തിൽ മത്സരങ്ങളുടെ ആവേശത്തിന് തെല്ലും കുറവില്ല. കുച്ചിപ്പുടി, മാർഗ്ഗംകളി, തിരുവാതിര, കോൽകളി ഹയർ സെക്കൻഡറി വിഭാഗം നാടകം എന്നിങ്ങനെ ജനപ്രിയ ഇനങ്ങഓണ് രണ്ടാം ദിവസം വേദികളിൽ എത്തുന്നത്. ആദ്യ ദിനം മത്സരങ്ങൾ ഏറെ വൈകി അവസാനിച്ചതിന് പിന്നാലെ
രണ്ടാം ദിനത്തിലെ മത്സരങ്ങൾ ആരംഭിക്കാനും വൈകി. ഒന്നാം വേദിയിൽ പത്ത് മണിയോടെ മത്സരം ആരംഭിച്ചു. എട്ടാം വേദിയിൽ മത്സരം തുടങ്ങാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. അവധി ദിനം ആയതിനാൽ ആദ്യ ദിവസത്തെ അപേക്ഷിച്ച് ആസ്വാദകരും നിരവധിയാണ്. പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾ തൊട്ടുപിന്നിൽ തൃശൂർ ജില്ലയാണ്.
Adjust Story Font
16

