Quantcast

പന്തളത്ത് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

MediaOne Logo

Web Desk

  • Published:

    9 Dec 2018 1:39 PM IST

പന്തളത്ത് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി
X

പത്തനംതിട്ട പന്തളത്ത് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായി തുടരുന്നു. സി.പി.എം പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. രണ്ട് ദിവസമായി തുടരുന്ന സി.പി.എം - എസ്.ഡി.പി.ഐ സംഘർഷത്തിൽ സി.പി.എം പന്തളം ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദിനെ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്

ഇന്നലെ രാത്രി 8.30 ഓടെയാണ് സി.പി.എം പന്തളം ലോക്കൽ കമ്മിറ്റി അംഗം കടക്കാട് പുന്തല താഴേതിൽ ജയപ്രസാദിന് വെട്ടെറ്റത്. പന്തളം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സംഭവം. തലക്ക് വെട്ടേറ്റ ജയപ്രസാദിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്ഐ പ്രവർത്തകർ ഇന്നലെ നടത്തിയ പ്രകടനത്തിൽ കടക്കാട് ഭാഗത്തെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ. രമേശിന് വെട്ടേറ്റിരുന്നു. ഇതോടെയാണ് പന്തളത്ത് സി.പി.എം-എസ്.ഡി.പി.ഐ സംഘർഷം ഉടലെടുത്തത്. കടക്കാട് വാർഡിൽ കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ന്റെ സിറ്റിങ് സീറ്റ് എസ്.ഡി.പി.ഐ പിടിച്ചെടുത്തിരുന്നു. ഹർത്താൽ അനുകൂലികൾ ഇന്ന് പന്തളം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷങ്ങളെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടു ണ്ട്

TAGS :

Next Story