കലയുടെ ഉത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
നാടോടി നൃത്തം, സംഘ നൃത്തം,ഹയർ സെക്കന്ററി വിഭാഗം നാടകം, മിമിക്രി എന്നിവയൊക്കെയാണ് ഇന്ന് വേദികളിൽ എത്തിയ പ്രധാന മത്സരങ്ങൾ.

59-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമത് എത്താൻ ഇഞ്ചോടിഞ്ചു പോരാട്ടം. കോഴിക്കോട്, പാലക്കാട് ജില്ലകളാണ് മുന്നിൽ. തൊട്ട് പുറകിൽ കണ്ണൂർ, തൃശൂർ ജില്ലകളുണ്ട്. മൽസരങ്ങൾ ഇന്ന് സമാപിക്കും.
നാടോടി നൃത്തം, സംഘ നൃത്തം,ഹയർ സെക്കന്ററി വിഭാഗം നാടകം, മിമിക്രി എന്നിവയൊക്കെയാണ് ഇന്ന് വേദികളിൽ എത്തിയ പ്രധാന മത്സരങ്ങൾ. വേദികൾ ഉണരാൻ ഇന്നും വൈകി. ഇന്ന് ഔദ്യോഗികമായി കലോത്സവം അവസാനയ്ക്കുമെങ്കിലും ചില വേദികളിൽ പുലർച്ചെ വരെ മത്സരങ്ങൾ നടക്കാൻ ആണ് സാധ്യത.
ഇന്നലെ ദീപ നിഷാന്ത് മൂല്യ നിർണയം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ഹൈസ്കൂൾ വിഭാഗം ഉപന്യാസ മത്സരം പുനർ മൂല്യ നിർണയം നടത്തി.. 13 അംഗ സമിതിയാണ് മൂല്യ നിർണയം നടത്തിയത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. ഞായർ ആയതിനാൽ മത്സര വേദികളിലേക്ക് കഴിഞ്ഞ ദിവസങ്ങളിലെക്കാൾ കാണികളുടെ ഒഴുക്കുണ്ട്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇത്തവണ ഇല്ല.
Adjust Story Font
16

