കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ 17ന് മുമ്പ് പിരിച്ചുവിടണമെന്ന് ഹൈക്കോടതി
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസം സമയം ചോദിച്ച് കെ.എസ്.ആര്‍.ടി.സി ഫയല്‍ ചെയ്ത ടൈം എക്‌സ്റ്റെന്‍ഷന്‍ പെറ്റീഷന്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.ആര്‍.ടി.സിയുടെ സാവകാശ ഹരജി അനുവദിച്ചില്ല. കോടതി വിധി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം. പിഎസ് സി വഴി നിയമനം നടത്താനായിരുന്നു കോടതിയുടെ നിര്‍ദേശം.
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസം സമയം ചോദിച്ച് കെ.എസ്.ആര്‍.ടി.സി ഫയല്‍ ചെയ്ത ടൈം എക്‌സ്റ്റെന്‍ഷന്‍ പെറ്റീഷനാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഫലത്തില്‍ 17ന് കേസ് വരുന്നതിന് മുന്‍പ് 4071 പേരെ പിരിച്ചു വിടണം.
തച്ചങ്കരിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കോടതി ഉത്തരവിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി. എന്താണ് ചെയ്യേണ്ടത് അറിയാമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി സാവകാശം തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് വിമര്‍ശനം..ഇനി സാവകാശം നല്‍കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16

