Quantcast

മൂന്നാറില്‍ വീണ്ടും റവന്യൂ വകുപ്പിന്റെ നടപടി

പഴയമൂന്നാറില്‍ തോടിന്റെ നീരൊഴുക്ക് പോലും തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടും ആദ്യഘട്ടില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    14 Dec 2018 2:34 PM IST

മൂന്നാറില്‍ വീണ്ടും റവന്യൂ വകുപ്പിന്റെ നടപടി
X

ഇടുക്കി മൂന്നാറില്‍ തോട് കയ്യേറി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ് മെമോ. ദേവികുളം സബ് കലക്ടറുടേതാണ് ഉത്തരവ്. പഴയ മൂന്നാറിലെ തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം തുടരുന്നത് മീഡിയ വണ്‍ മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു.

എന്‍.ഒ.സി ലഭിക്കാത്ത ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും മൂന്നാറില്‍ അനുവദിക്കില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയമൂന്നാറില്‍ തോട് പുറംമ്പോക്ക് കയ്യേറി നടത്തിവന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേവികുളം സബ് കലക്ടര്‍ രേണുരാജ് സ്‌റ്റോപ് മെമൊ നല്‍കിയത്. പഴയമൂന്നാറില്‍ തോടിന്റെ നീരൊഴുക്ക് പോലും തടസപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടും ആദ്യഘട്ടില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സി.പി.ഐ പ്രദേശിക നേതൃത്വം അടക്കം രംഗത്തുവന്നിരുന്നു. മൂന്നാര്‍ മേഖലയില്‍ അനുമതിയില്ലാതെ തുടരുന്ന മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്താനുള്ള നടപടികളാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നതെന്ന് ദേവികുളം സബ്കലക്ടര്‍ വ്യക്തമാക്കി.

പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയിലെ സ്വകാര്യ ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും, തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടു. ഇടവേളയ്ക്ക് ശേഷം മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്.

TAGS :

Next Story